മാര്‍ച്ചും ധര്‍ണയും നടത്തി

വിവിധ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ കാസറഗോഡ് കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സംസ്ഥാന സെക്രടറിയേറ്റംഗം ഡി ബിനില്‍ ഉദ്ഘാടനം ചെയ്തു.താഴെ തട്ടിലെ സാധാരണക്കാരായ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ജീവനക്കാരുടെകൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശമ്പള പരിഷ്‌കരണ കുടിശികയും ക്ഷാമബത്ത കുടിശികയും ഉള്‍പ്പടെ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറി സി കെ ബിജു രാജ്, സംസ്ഥാന കൗണ്‍സിലംഗം പ്രീത കെ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിനും ധര്‍ണയ്ക്കും സംസ്ഥാന കൗണ്‍സിലംഗങ്ങളായ പി ദിവാകരന്‍, പ്രസാദ് കരുവളം, ജി.സുരേഷ് ബാബു, പ്രദീപ് കുമാര്‍ പി പി , എ വി രാധാകൃഷ്ണന്‍ , ജില്ലാ ട്രഷറര്‍ പി രാജന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ആമിന എ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ മാധവന്‍ മാട്ടുമ്മല്‍ , എ കെ ദിനേശ് കുമാര്‍ , അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

KCN

more recommended stories