ഡി വില്ലിയേഴ്‌സ് മികച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍

sa-wc-ab-de-villiers

ജൊഹാനസ്ബര്‍ഗ്: എ ബി ഡി വില്ലിയേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച താരങ്ങള്‍ക്കുള്ള ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ഒന്‍പത് പുരസ്‌കാരങ്ങളില്‍ അഞ്ചും ഡി വില്ലിയേഴ്‌സ് തന്നെ കരസ്ഥമാക്കി.

മികച്ച ഏകദിന ക്രിക്കറ്റര്‍, ക്രിക്കറ്റേഴ്‌സ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ദക്ഷിണാഫ്രിക്കന്‍ ഫാന്‍സ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്ക് സോ ഗുഡ് അവാര്‍ഡ് എന്നിവയാണ് ഇരുപത്തിയേഴുകാരനായ ഡി വില്ലിയേഴ്‌സ് കരസ്ഥമാക്കിയത്. മഖായ എന്റിനി മാത്രമാണ് ഇതിന് മുന്‍പ് തുടര്‍ച്ചയായ രണ്ടു വര്‍ഷം മികച്ച ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയത്.

ഹാഷിം ആംലയ്ക്കാണ് ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം. വാന്‍ വൈക് മികച്ച ടിട്വന്റി താരമായി. ഏറ്റവും മികച്ച പന്തിനുള്ള പുരസ്‌കാരം കേപ് ടൗണില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ എറിഞ്ഞ പന്തിനായിരുന്നു അവാര്‍ഡ്. ഷഹ്‌നിം ഇസ്മയിലാണ് ഏറ്റവും മികച്ച ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റര്‍.

KCN

more recommended stories