നരേന്ദ്ര മോദി-ഇസ്‍ലാം കാരിമോവ് കൂടിക്കാഴ്ച; ഭീകരവാദവും അഫ്ഗാനിസ്ഥാനും ചർച്ചയായി

Modi-meeting-Islam-Karimov.jpg.image.784.410

ടാഷ്കെന്റ്∙ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഇസ്‍ലാം കാരിമോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക-ഊർജ രംഗത്ത് പരസ്പരം സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. വളർന്നുവരുന്ന ഭീകരവാദത്തെ ചെറുക്കാൻ പരസ്പരം കൈകോർത്ത് പ്രവർത്തിക്കാനും തീരുമാനമായി. ഉഭയകക്ഷി, വാണിജ്യ, സാമ്പത്തിക മേഖലകളിൽ ഒന്നിച്ച് മുന്നോട്ടു പോകുവാനും ധാരണയായി.

ഉസ്ബെസ്ക്കിസ്ഥാനിൽ നിന്നും ഞാൻ എന്റെ യാത്ര തുടങ്ങുകയാണ്. ഈ യാത്ര ഇന്ത്യയ്ക്കു വേണ്ടി മാത്രമല്ല, മറിച്ച് ഏഷ്യയ്ക്കു കൂടി വേണ്ടിയാണ്. ഇന്ത്യയും ഉസ്ബെസ്ക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി വിവിധ വിഷയങ്ങളെക്കുറിച്ച് പ്രസിഡന്റ് കാരിമോവുമായി ചർച്ച ചെയ്തതായി സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യതയെക്കുറിച്ചും ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായും മോദി വ്യക്തമാക്കി.

Modi-welcomed-Airport

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമനാത്താവളത്തിൽ നൽകിയ സ്വീകരണം

ഉസ്ബെസ്ക്കിസ്ഥാനിൽ എത്തിയ മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഉസ്ബെക്കിസ്ഥാൻ പ്രധാനമന്ത്രിയടക്കം നിരവധി പ്രമുഖർ മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മധ്യേഷ്യൻ രാജ്യങ്ങളിലേക്കും റഷ്യയിലേക്കുമുള്ള എട്ടു ദിവസത്തെ സന്ദർശനത്തിനു ശേഷം ഈമാസം 13 ന് പ്രധാനമന്ത്രി തിരികെ ഇന്ത്യയിലെത്തും.

KCN

more recommended stories