സര്‍ക്കാര്‍ ജോലിക്കായുള്ള ആഗ്രഹം യുവാക്കള്‍ ഉപേക്ഷിക്കണം – ബി.ജെ.പി. നേതാവ്‌

ജയ്പുര്‍: ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാകാന്‍ യുവാക്കള്‍ സര്‍ക്കാര്‍ജോലിയെന്ന ആഗ്രഹം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി. നേതാവിന്റെ ആഹ്വാനം. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് ആണ് യുവാക്കള്‍ സ്വയംതൊഴില്‍ നേടണമെന്ന ആഹ്വാനം നടത്തിയത്.
സര്‍ക്കാര്‍ ജോലിക്കായുള്ള ആഗ്രഹം യുവാക്കള്‍ ഉപേക്ഷിക്കണം. തന്നോടൊപ്പം മറ്റ് 10 പേര്‍ക്കുകൂടി തൊഴില്‍നല്‍കുന്ന സംരംഭം തുടങ്ങാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോര്‍ച്ച സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ഷം രണ്ടുകോടി യുവാക്കളാണ് തൊഴിലന്വേഷകരായിട്ടുള്ളത്. ഇതില്‍ 20 ലക്ഷം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലി ലഭിക്കുന്നുള്ളൂ. അവശേഷിച്ച 1.8 കോടി പേര്‍ തൊഴില്‍രഹിതരാണ്. രാജ്യത്തെ ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ ഏര്‍പ്പെടണം. മെയ്ക്ക് ഇന്‍ ഇന്ത്യ ദൗത്യത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യരംഗത്ത് പ്രവര്‍ത്തിക്കണമെന്നും രാം മാധവ് ആഹ്വാനം ചെയ്തു.

KCN

more recommended stories