മെസ്സി ഉടന്‍ തിരിച്ചുവരും – ഡോക്ടര്‍ ഡൊനാറ്റോ വില്ലനി

മെസ്സി രണ്ടുമാസത്തിനുള്ളില്‍ കളിയിലേക്ക് തിരിച്ചുവരുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഡോക്ടര്‍ ഡൊനാറ്റോ വില്ലനി. ബാഴ്‌സലോണയും ലാസ് പാസും തമ്മിലുള്ള കളിക്കിടയില്‍ ഇടത് കാല്‍മുട്ടിന് പരിക്കേറ്റിരുന്ന താരത്തിന് വരുന്ന ഏഴ്-എട്ട് ആഴ്ചകള്‍ നഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കളിയോടുള്ള ആവേശം പരിക്ക മറികടക്കാന്‍ മെസ്സിയെ തുണക്കുമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്.  ‘നാലുവര്‍ഷമായി എനിക്ക് മെസ്സിയെ അറിയാം. പരിക്കില്‍ നിന്ന് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം പുറത്തുവരുമെന്ന് എനിക്കുറപ്പുണ്ട്.’ വില്ലനി പറയുന്നു. മെസ്സിയുടെ പരിക്ക് ബാഴ്‌സലോണയേയും അര്‍ജന്റീനയേയും ആശങ്കയിലാഴ്ത്തിയിരുന്നു. മെസ്സിയുടെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന വാര്‍ത്ത അവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

KCN

more recommended stories