ബാഴ്‌സണോണയ്ക്ക് രണ്ടാം തോല്‍വി

spബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് സീസണിലെ രണ്ടാം തോല്‍വി. ഏഴാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സെവിയ്യയാണ് ബാഴ്‌സയെ അട്ടിമറിച്ചത്. ലാസ് പാല്‍മാസിനെതിരായ മത്സരത്തില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ ലയണല്‍ മെസ്സിയെ കൂടാതെയാണ് ബാഴ്‌സ കളിച്ചത്.

52-ാം മിനിറ്റില്‍ ക്രോണ്‍ ഡെഹ്‌ലിയാണ് സെവിയ്യയ്ക്കുവേണ്ടി ലീഡ് നേടിയത്. 58-ാം മിനിറ്റില്‍ ഇബോറ ലീഡുയര്‍ത്തി. 74-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍ ഒരു ഗോള്‍ മടക്കി. സെവിയ്യ പ്രതിരോധഭടന്‍ ബെനോയ്റ്റ് ട്രെമൗലിനാസ് ബോക്‌സില്‍ പന്ത് കൈ കൊണ്ട് തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയാണ് നെയ്മര്‍ ലക്ഷ്യത്തിലെത്തിച്ചത്.

സീസണില്‍ ഇത് ബാഴ്‌സയുടെ രണ്ടാമത്തെ തോല്‍വിയാണ്. സ്പതംബര്‍ 23ന് സെല്‍റ്റ വിഗോ ഒന്നിനെതിരെ നാലു ഗോളിന് അവരെ തകര്‍ത്തിരുന്നു.

ഏഴു വര്‍ഷത്തിനുശേഷം സ്വന്തം മണ്ണില്‍ സെവിയ്യ ബാഴ്‌സയ്‌ക്കെതിരെ നേടുന്ന ആദ്യത്തെ ജയം കൂടിയാണിത്.

ഈ ജയത്തോടെ ഏഴ് കളികളില്‍ നിന്ന് എട്ട് പോയിന്റായ സെവിയ്യ പതിനൊന്നാം സ്ഥാനത്തായി. പതിനഞ്ച് പോയിന്റുള്ള ബാഴ്‌സ മൂന്നാം സ്ഥാനത്താണ്.  പതിനാറ് പോയിന്റുള്ള വിയ്യറയലാണ് ഒന്നാം സ്ഥാനത്ത്. പതിനഞ്ച് പോയിന്റുള്ള സെല്‍റ്റയാണ്  രണ്ടാം സ്ഥാനത്ത്,

ലീഗിലെ മറ്റ് മത്സരങ്ങളില്‍ സ്‌പോട്ടിങ് ഡി ഗിജോണ്‍ എസ്പാന്യോളിനെയും (2-1) എയ്ബര്‍ ലാസ് പാല്‍മാസിനെയും (2-0) മലാഗ റയല്‍ സോസിഡാഡിനെയും (3-1) തോല്‍പിച്ചു. ഗ്രാനഡയും ഡീപ്പോര്‍ട്ടിവയും തമ്മിലുള്ള മത്സരം സമനിലയിലായി (1-1)

KCN

more recommended stories