ലണ്ടനില്‍ കേരള ടൂറിസത്തിന്റെ സാംസ്‌കാരിക വിരുന്ന്

londanതിരുവനന്തപുരം∙ വിസിറ്റ് കേരള പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിന്റെ തനതു കലാരൂപങ്ങളെ കോര്‍ത്തിണക്കി ലണ്ടനില്‍ കേരള ടൂറിസത്തിന്റെ സാംസ്‌കാരിക വിരുന്ന്. ലോകത്തിലെ നാനാഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്താറുള്ള ട്രാഫല്‍ഗര്‍ സ്‌ക്വയറിലെ മേയര്‍ ഓഫ് ലണ്ടന്‍ ഇവന്റിലാണ് സംഗീത, നൃത്തകലകള്‍ സമന്വയിപ്പിച്ച ദൃശ്യവിരുന്നിലൂടെ കേരള ടൂറിസം അവിടെ തടിച്ചുകൂടിയ അര ലക്ഷത്തിലധികം സന്ദര്‍ശകരുടെ മനം കവര്‍ന്നത്.

visit-kerala-london-2

ലണ്ടനിലെ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ ലണ്ടന്‍ ഡപ്യൂട്ടി മേയര്‍ റോജര്‍ ഇവാന്‍സ് അതിഥിയായിരുന്നു. കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കലാവിരുന്ന് ആസ്വാദകര്‍ക്കു പരിചയപ്പെടുത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബ്രിട്ടനില്‍ എത്തിയവര്‍ക്കും ബ്രിട്ടനിലെ ജനങ്ങള്‍ക്കും മുന്നില്‍ കേരളത്തിലെ സാംസ്‌കാരിക വൈവിധ്യം അവതരിപ്പിക്കാനുള്ള നല്ലൊരു വേദിയായിരുന്നു ട്രാഫല്‍ഗര്‍ സ്‌ക്വയറിലെ ആഘോഷമെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു. കേരളത്തിന്റെ പ്രകൃതി മനോഹാരിതയെയും സമ്പന്നമായ സംസ്‌കാരത്തേയും പൈതൃകത്തേയും ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്കു പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അതുവഴി നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിലേക്കു സംഭാവന ചെയ്യുന്നതിനും സാമൂഹിക ശാക്തീകരണത്തിനും ടൂറിസം വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

visit-kerala-london

ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഗാര്‍ബ, ബംഗ്രാ നൃത്തവും ഫ്യൂഷനും ബോളിവുഡ് ഗാനങ്ങളും അവതരിപ്പിച്ചത്. തിരുവാതിരകളി, കേരളനടനം, ഭരതനാട്യം – മോഹിനിയാട്ടം ഫ്യൂഷനും അരങ്ങേറി. ചിത്രാ ലക്ഷ്മിയും സംഘവുമാണ് തിരുവാതിരക്കളിയും കേരള നടനവും അരങ്ങിലെത്തിച്ചത്. വിനോദ് നവതാരയും സംഘവും ചെണ്ടമേളത്തിനു നേതൃത്വം നല്‍കി. മോഹിനിയാട്ടം – ഭരതനാട്യം – കഥകളി ഫ്യൂഷന്‍ വിനോദ് നായരും അവതരിപ്പിച്ചു.

മനോഹരങ്ങളായ കായലോരങ്ങള്‍, ഹരിതാഭയാര്‍ന്ന കുന്നുകള്‍, പ്രശാന്തസുന്ദരമായ ഗ്രാമ പ്രദേശങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ഭൂപ്രദേശവും സംസ്‌കാരവുമായുള്ള സമന്വയമാണ് ലോക ഭൂപടത്തില്‍ മികച്ച ലക്ഷ്യ സ്ഥാനമാക്കി കേരളത്തെ മാറ്റുന്നതെന്ന് കേരള ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാന ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താന്‍ അവിടുത്തെ ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ഉത്തവാദിത്ത, സുസ്ഥിര ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുന്‍നിരയിലുള്ള കേരള ടൂറിസത്തിന്റെ പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കുന്ന ദൗത്യത്തിന്റെ ഭാഗമാണ് നിക്ഷേപമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ മികച്ച ടൂറിസം വിപണിയായ ബ്രിട്ടനില്‍ നിന്നും 1,51,497 സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെത്തിയത്. വിസിറ്റ് കേരള പ്രചാരണം പ്രാത്സാഹിപ്പിക്കുന്നതിനായി അവിടുത്ത പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരുമായും മാധ്യമ പ്രവര്‍ത്തകരുമായും കേരളത്തിലെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി.

ബഹുസംസ്‌കാര സമ്പന്നതയാല്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പ്രവാസി സമൂഹമാണ് ലണ്ടനിലേത്. നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്കൊരു മുന്നോടി കൂടിയായി മേയര്‍ ഓഫ് ലണ്ടന്‍ ഇവന്റ്. ലോകത്തിലെ പ്രമുഖ ട്രാവല്‍ ടൂറിസം മേഖലയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് നവംബര്‍ രണ്ടു മുതല്‍ അഞ്ചുവരെ ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രേഡ് മാര്‍ട്ടിലും കേരള ടൂറിസം പങ്കെടുക്കുന്നുണ്ട്.

KCN

more recommended stories