ടി.പി കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ

t pന്യൂഡല്‍ഹി : ടി.ചി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്ന് സിബിഐ. സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് ഏറ്റെടുക്കേണ്ട ആവശ്യം സിബിഐയ്ക്ക് ഇല്ലെന്ന് സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദ് അറിയിച്ചു. ഇത്തരത്തിലൊരു കേസ് ദേശീയ ഏജന്‍സി ഏറ്റെടുത്ത് അന്വേഷിക്കേണ്ട കാര്യമില്ല. ഇക്കാര്യം ഉടന്‍ കേരളത്തെ അറിയിക്കുമെന്നും സിബിഐ വക്താവ് വ്യക്തമാക്കി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ തിരുവനന്തപുരത്ത് നടത്തിയ നിരാഹാര സമരത്തിനൊടുവിലാണ് കേസ് സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രമ നിരാഹാരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതയായത്.

KCN

more recommended stories