സൈന നേവാളിന് ഒന്നാം റാങ്ക് നഷ്ടപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈന നേവാളിന് വീണ്ടും ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട റാങ്കിങ്ങില്‍ സൈന രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. സ്‌പെയിനിന്റെ ലോക ചാമ്പ്യന്‍ കരോലിന മാരിന്‍ സൈനയെ മറികടന്ന് വീണ്ടും ഒന്നാം റാങ്കില്‍ തിരിച്ചെത്തി. മാരിന് 83412 പോയിന്റും സൈനയ്ക്ക് 81782 പോയിന്റുമാണുള്ളത്.  ആഗസ്ത് 20ന് ഒന്നാം സ്ഥാനത്തെത്തിയ സൈനയ്ക്ക് ഒന്‍താഴ്ചയ്ക്കുശേഷമാണ് സ്ഥാനം നഷ്ടമാകുന്നത്. വനിതകളുടെ റാങ്കിങ്ങില്‍ ഇന്ത്യയുട പി.വി.സിന്ധു പതിമൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. പുരുഷന്മാരുടെ റാങ്കിങ്ങില്‍ കെ.ശ്രീകാന്തിനും തിരിച്ചടി നേരിട്ടു. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്ന ശ്രീകാന്ത് ഒരു സ്ഥാനം താഴേയ്ക്കിറങ്ങി ആറാം റാങ്കിലെത്തി. എട്ടാം സ്ഥാനത്തുണ്ടായിരുന്ന പി.കശ്യപ് പത്താം സ്ഥാനത്തേയ്ക്ക് തരംതാഴ്ത്തപ്പെട്ടു. മലയാളിതാരം എച്ച്.എസ്. പ്രണോയ് പതിനാറാം സ്ഥാനത്ത് നിന്ന് പതിനേഴാം സ്ഥാനത്തെത്തി.

KCN

more recommended stories