റഷ്യൻ വിമാനം തകർന്നതിന്റെ ഉത്തരവാദിത്വം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

aeroplanevകെയ്റോ ∙ ഈജിപ്തിൽ നിന്നും 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം തകർന്നതിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഈജിപ്തിലെ സിനായ് മേഖലയിൽ വച്ചാണ് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമായത്. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമാണ് ഈജിപ്തിലെ സിനായ് പ്രദേശം.

വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും റഷ്യക്കാരാണെന്ന് ഈജിപ്ത് സ്ഥിരീകരിച്ചിരുന്നു. അപകടത്തെകുറിച്ചന്വേഷിക്കാന്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടു. റഷ്യൻ രക്ഷപ്രവർത്തകരെ അപകട സ്ഥലത്തേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. 100 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരിൽ 17 പേർ കുട്ടികളും ഏഴുപേർ‌ ജീവനക്കാരുമാണ്.

KCN

more recommended stories