നാന്‍ ശികപ്പു മനിതന്‍ ഏപ്രില്‍ 11ന്‌

mannidhan

വൈദ്യശാസ്ത്രം ‘നാര്‍കോലെപ്‌സി’ എന്ന പേരിട്ട രോഗത്തിന്റെ വിചിത്രമായ സ്വഭാവങ്ങള്‍ അനാവരണം ചെയ്താണ് ‘നാന്‍ ശികപ്പു മനിതന്‍ ‘വരുന്നത്. പാണ്ഡ്യനാടിന്റെ സൂപ്പര്‍ വിജയത്തിനു ശേഷം വിശാലും ലക്ഷമി മേനോനും ഒന്നിക്കുന്ന ചിത്രത്തിലൂടെ വിശാലിന്റെ പുതിയ മുഖം സ്‌ക്രീനിലെത്തുകയാണ്. അയാം എ റെഡ്് മാന്‍ എന്ന് ടാഗ് ലൈനോടെ വരുന്ന ചിത്രത്തില്‍ നാര്‍കോലെപസി രോഗത്തിന്റെ പിടിയിലകപ്പെട്ട ചെറുപ്പക്കാരന്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളേയും ദുരന്തങ്ങളേയും തരണം ചെയ്യുന്നതാണ് സംവിധായകന്‍ തിരു ആവിഷ്‌കരിക്കുന്നത്.

സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ ശരണ്യാ പൊന്‍വണ്ണന്‍, ജയപ്രകാശ്, സുന്ദര്‍ രാമു, ജഗന്‍, പിരിമിഡ് നടരാജന്‍ എന്നിവരാണ് മറ്റു താരങ്ങള്‍ . വിശാലിന്റെ വിശാല്‍ ഫിലിം ഫാക്ടറിയും യൂടിവിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘നാന്‍ ശികപ്പു മനിതന്‍’ ഏപ്രില്‍ 11ന് വിഷുച്ചിത്രമായി തിയേറ്ററിലെത്തും.

ജി.വി. പ്രകാശാണ് ‘നാന്‍ ശികപ്പു മനിത’നിലെ ഗാനങ്ങള്‍ക്ക്് സംഗീതം പകര്‍ന്നത് .കോറിയോഗ്രാഫി : ഷോബി. കാശ്മീര്‍, കുളുമണാലി എന്നിവിടങ്ങളിലെ സുന്ദര ദൃശ്യങ്ങളുമായാണ് ഗാന-നൃത്ത രംഗങ്ങള്‍ വരുന്നത്. റിച്ചാര്‍ഡ് എം. നാഥനാണ് ഛായാഗ്രഹണം.

KCN

more recommended stories