പുഴമണല്‍ കടത്ത് പ്രതിക്ക് തടവും പിഴയും ശിക്ഷ

manalകാഞ്ഞങ്ങാട്: അനധികൃതമായി പുഴമണല്‍ കടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ.
പരപ്പ കമ്മാടത്തെ ടി.പി.അഷറഫിന്റെ മകന്‍ കെ.പി.സിദ്ദിഖിനെ(27)യാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (രണ്ട്) കോടതി പിരിയും വരെ തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2013 മാര്‍ച്ച് 18ന് നീലേശ്വരം തോട്ടം ജംഗ്ഷനില്‍ വെച്ച് കെ.എല്‍.60 സി.5408 നമ്പര്‍ ലോറിയില്‍ പുഴമണല്‍ കടത്തവെ നീലേശ്വരം പോലീസ് പിടികൂടി ചാര്‍ജ് ചെയ്ത കേസിലാണ് ശിക്ഷ. സംഭവത്തിന് ശേഷം രണ്ടുവര്‍ഷത്തിലേറെയായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

KCN

more recommended stories