ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

brകഴിഞ്ഞ ലോകകപ്പിലെ ഔദ്യോഗിക ഗാനമായ ഷക്കീറ പാടിയ വക്കാ വക്കാ വന്‍ ഹിറ്റായിരുന്നു. ഈ ചരിത്രം ആവര്‍ത്തിക്കുമെന്നുള്ള കണക്കുകൂട്ടലിലാണ് 2014 ലോകകപ്പ് ഗാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍. അമേരിക്കന്‍ റാപ്പര്‍ പിറ്റ് ബുള്ളും അമേരിക്കന്‍ ഗായിക ജനിഫര്‍ ലോപ്പസും ബ്രസീലിയന്‍ ഗായിക ക്ലൗഡിയ ലെയ്തിയയും ചേര്‍ന്നു പാടിയ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം വീ ആര്‍ ദ വണ്‍ പുറത്തിറങ്ങി. ഫിഫയും സോണി മ്യൂസിക്കും ചേര്‍ന്നാണ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്. നിലവില്‍ ഗാനത്തിന്റെ ഓഡിയോ മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിഡിയോ ഉടന്‍ പുറത്തിറങ്ങും. ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മൂവരും ചേര്‍ന്നു ഗാനം ആലപിക്കുകയും ചെയ്യുമെന്ന് ഫിഫ അറിയിച്ചു.  2010 ലോകകപ്പിലെ ഷക്കീറയുടെ ഔദ്യോഗിക ഗാനമായ വക്കാ വക്കാ ലോകത്ത് എറ്റവും അധികം വിറ്റ ലോകകപ്പ് ഗാനമാണ്. യൂട്യൂബിലും ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോകളില്‍ ഒന്നുമാണ് വക്കാ വക്കാ.

KCN

more recommended stories