സിജിയുടെ ആഭമുഖ്യത്തില്‍ എസ്.എസ്.എല്‍.സി / +2 വിദ്യാര്‍ത്ഥികള്‍ക്കുള്ള അഭിരുചി ടെസ്റ്റ് നാളെ

srikrishnaകാഞ്ഞങ്ങാട് : സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ (സിജി) കാസര്‍ഗോഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍സി / +1,+2 വിദ്യാര്‍ത്ഥികള്‍ക്ക് പഠനതൊഴില്‍ അഭിരുചി തിരിച്ചറിയാനും അതുവഴി ഭാവി പഠനം ചിട്ടയോടെ ക്രമീകരിക്കാനുള്ള അവസരം ഒരുക്കുന്നു. അഭിരുചി നിര്‍ണ്ണയ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുളളതും വലിയ പട്ടണങ്ങളില്‍ മാത്രം നടത്തിവരാറുളള ഒരു മനശാസ്ത്ര ടെസ്റ്റിംഗ് ടൂള്‍ ആണ് ഡിഫ്‌റന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്. അമേരിക്കന്‍ സൈക്കോളജിസ്റ്റും കരിയര്‍ വിദഗ്ദരും രൂപ കല്‍പ്പന ചെയ്ത ഡി.എ.ടി യെ കേരള സാഹചര്യത്തില്‍ പുനര്‍ക്രമീകരിച്ചത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും വിദ്യാഭ്യാസ തൊഴില്‍ നിര്‍ദ്ദേശ രംഗത്ത് വ്യക്തമായ മുദ്ര പതിപ്പിച്ചത് സിജിയാണ്.
മെയ് 10 ചൊവ്വാഴ്ച 9 മണിക്ക് കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജ് ഹാളില്‍ വെച്ച് സിഡാറ്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നു. ടെസ്റ്റിന് ശേഷം രക്ഷിതാക്കളുടെ സാനിധ്യത്തില്‍ സിജിയുടെ കരിയര്‍ വിദഗ്ദ്ധന്‍ കരിയര്‍ കൗണ്‍സിലിംഗ് നല്‍കുന്നു. താല്‍പര്യമുളള കുട്ടികള്‍ താഴെ പറയുന്ന നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍.
8547252377,
9846529820,
8157040708

KCN

more recommended stories