ജഗതിയും സുകുമാരിയും വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക്‌

kk

അപകടം നടന്ന് രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ജഗതിശ്രീകുമാറിന്റെ ഒരു ചിത്രം തിയേറ്ററുകളിലേക്കെത്തുന്നു. കൂടെ മലയാള സിനിമയുടെ സ്വന്തം അമ്മ സുകുമാരിയമ്മയും ചിത്രത്തിലൊരു വേഷം ചെയ്തിരിക്കുന്നു. ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ച മാതൃവന്ദനം എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. മെയ് മാസത്തില്‍ കേരളക്കരയിലെ എല്ലാതീയേറ്ററുകളിലും സിനിമ പ്രദര്‍ശനത്തിനെത്തും. തൃശൂര്‍ നഗരത്തില്‍ നടന്ന ഒരു സംഭവമാണ് സിനിമയുടെ പ്രമേയമായിരിക്കുന്നത്.
മന്ദബുദ്ധിയായ ഒരമ്മയും മകനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂരിലെ പ്രധാനവാര്‍ത്തകളിലൊന്നായിരുന്നു. ഈ സംഭവത്തില്‍ നിന്ന് കഥാതന്തുസ്വീകരിച്ചാണ് സിനിമക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

പ്രിയദര്‍ശന്റെ സഹായിയായിരുന്ന എം കെ ദേവരാജന്‍ സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ തിരക്കഥ, സംഭാഷണമൊരുക്കിയിരിക്കുന്നത് മാടമ്പ് കുഞ്ഞുക്കുട്ടനാണ്.
ജഗതിയുടെയും സുകുമാരിയുടെയും പ്രധാന കഥാപാത്രത്തിന് പുറമെ മാടമ്പ്കുഞ്ഞുക്കുട്ടന്‍, സൈജുകുറുപ്പ്, ശിവജി ഗുരുവായൂര്‍ കെ പി എ സി ലളിത, ഊര്‍മിള ഉണ്ണി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. എം ജെ രാധാകൃഷ്ണന്‍ ക്യാമറയും മോഹന്‍സിതാര പശ്ചാത്തലസംഗീതവുമൊരുക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പാലക്കാട് ശ്രീറാമാണ്.

KCN

more recommended stories