പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ കേസ്

rpകാസര്‍കോട് : പിതൃസഹോദരന്റെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിനെതിരെ കേസ്. ചൗക്കി ബെദ്രഡുക്ക സ്വദേശിനിയായ പതിനേഴുകാരിയുടെ പരാതിയില്‍ കമ്പാര്‍ ദേശമംഗലത്തെ ഉദയനെ (22)തിരെയാണ് കാസര്‍കോട് പോലീസ് കേസെടുത്തത്.  2013 ആഗസ്റ്റ് മാസത്തില്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് എത്തിയ പ്രതി യുവതിയെ കിടപ്പുമുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീതിയും മാനഹാനിയും ഓര്‍ത്ത് പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞില്ല. ഇപ്പോള്‍ എട്ടുമാസ ഗര്‍ഭിണിയായതോടെയാണ് സംഭവം വീട്ടുകാരറിയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.

KCN

more recommended stories