തിരക്കഥാകൃത്ത് ദിലീഷ് നായര്‍ സംവിധായകനാവുന്നു; പൃഥ്വിരാജ് നായകന്‍

cinema

തിരക്കഥാകൃത്ത് ദിലീഷ് നായര്‍ ആദ്യമായി സംവിധായകനാവുന്നു. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിന് ടമാര്‍ പടാര്‍ എന്നാണ് പേര്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇതൊരു കോമഡി ചിത്രത്തമാണ്. പൃഥ്വിരാജിന് ഒപ്പം ബിജു മേനോനും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു.

മുംബൈ പോലീസ്, മെമ്മറീസ്, സെവന്‍ത് ഡേ എന്നീ ചിത്രങ്ങളില്‍ തുടര്‍ച്ചയായി പോലീസ് വേഷം കൈകാര്യം ചെയ്ത ശേഷം പൃഥ്വിരാജിന്റെ മറ്റൊരു വ്യത്യസ്തമായ പോലീസ് വേഷമാണ് ഈ ചിത്രത്തിലെന്നാണ് റിപ്പോര്‍ട്ട്.

മല്ലു സിങ്, ഓര്‍ഡിനറി, റോമന്‍സ് എന്നിവയ്ക്ക് ശേഷം ബിജു മേനോന്‍ കോമഡി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീഷ് നായരുടെ ആദ്യ സംവിധാന സംരംഭമായ ടമാര്‍ പടാര്‍ നിര്‍മ്മിക്കുന്നത് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ്.

ആഷിക് അബു ചിത്രങ്ങളായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങളില്‍ ശ്യാം പുഷ്‌കരനൊപ്പം സഹ തിരക്കഥാകൃത്തായിരുന്നു ദിലീഷ്.

KCN

more recommended stories