ഇരുന്നൂറോളം പാക് സൈറ്റുകള്‍ തകര്‍ത്തു: മല്ലു ഹാക്കര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാകിസ്താന്‍ ഹാക്കര്‍മാര്‍ക്ക് തിരിച്ചടി നല്‍കി മലയാളി ഹാക്കര്‍മാര്‍. പാക് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതടക്കം ഇരുന്നൂറോളം സൈറ്റുകള്‍ തകര്‍ത്തുവെന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന കൂട്ടായ്മ അവകാശപ്പെട്ടു. ഈ മാസം ആദ്യത്തിലാണ് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തത്. സൈറ്റ് തകര്‍ത്ത ഹാക്കര്‍മാര്‍ പാകിസ്താന്‍ പതാക ഹോംപേജില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മലയാളി ഹാക്കര്‍മാര്‍ തിരിച്ചടിച്ചത്. ഇക്കാര്യത്തില്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും എന്നാല്‍ ആക്രമണം തുടരുമ്പോള്‍ നോക്കിയിരിക്കാന്‍ സാധിക്കില്ലെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പറഞ്ഞു. ദേശീയ തലത്തിലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്തിട്ടും ഗവണ്മെന്റ് വെബ്‌സൈറ്റുകള്‍ ഭേദിക്കപ്പെടുന്നത് നിരാശാജനകമാണണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ ഗവണ്മെന്റ്, പ്രൈവറ്റ് തലത്തിലുള്ള ഏതൊരു വെബ്‌സൈറ്റും ഹാക്ക് ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്ന് പരിശോധിക്കുകയും ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാറുണ്ട്. ഏതൊരു വെബ്‌സൈറ്റും സുരക്ഷിതമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ തയ്യാറാണെന്നും അവര്‍ ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.

KCN

more recommended stories