ജിഷ വധക്കേസില്‍ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. അന്വേഷണം തുടക്കം മുതല്‍ പാളിയെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി. ജിഷ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് അമീറുല്‍ ഇസ്ലാമിന്റെതല്ലാത്ത ഒരാളുടെ വിരലടയാളം കൂടി ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷിച്ചില്ല. അതിനാല്‍ തന്നെ അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഡി.ജി.പിക്ക് കൈമാറി.

എന്നാല്‍, വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ഡി.ജി.പി തള്ളി. ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ വിജിലന്‍സ് അനധികൃതമായി ഇടപെട്ടുവെന്ന് എ.ഡി.ജി.പി ബി.സന്ധ്യയും ആരോപിച്ചു.അന്വേഷണം വഴി തിരിച്ചു വിടാനും അന്വേഷണസംഘത്തിന്റെ മനോവീര്യം തകര്‍ക്കാനുമുള്ള ശ്രമമാണെന്നും ബി.സന്ധ്യ ആരോപിച്ചു.

KCN

more recommended stories