കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം

കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി സമരം. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മതിയായ ഹോസ്റ്റലില്‍ സൌകര്യം ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥി പ്രതിഷേധം. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കേരള കേന്ദ്രസര്‍വ്വകലാശലയുടെ കാസര്‍കോട് പെരിയയിലെയും വിദ്യാനഗറിലേയും കാമ്പസുകളിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിന് ഹോസ്റ്റല്‍ സൌകര്യം ഒരുക്കാതെ സീറ്റ് വര്‍ദ്ധിപ്പിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ അനുവദിക്കാനാവില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.രണ്ട് വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ സൌകര്യമുള്ള ഹോസ്റ്റല്‍ മുറികളില്‍ മൂന്നും നാലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതായും പരാതിയുണ്ട്.

KCN

more recommended stories