എഫ്സിആര്‍എ ബില്‍; ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ലെന്ന് കിരണ്‍ റിജിജു

എഫ്സിആര്‍എ ബില്‍; ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ലെന്ന് കിരണ്‍ റിജിജു

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്സിആര്‍ഐ) ബില്ലില്‍ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ചകച്ചയ്ക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. കോണ്‍ഗ്രസും സിപിഐഎമ്മും നടത്തുന്ന നുണ പ്രചാരണം ക്രൈസ്തവ സമൂഹത്തിനിടയില്‍ അനാവശ്യ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമാണ് നിയമഭേദഗതി വഴി ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം മന്ത്രിയുടെ വാദം ശരിയല്ലെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ മാത്യു കോയിക്കല്‍ ആരോപിച്ചു. സഭയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തെ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായത്തില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നതാണ് വിദേശ സംഭാവന നിയമന്ത്രണ ഭേദഗതി ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2026 മാര്‍ച്ച് 25നാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. വിദേശത്തുനിന്നുള്ള ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതില്‍ കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഒരു ഡെസിഗ്‌നേറ്റഡ് അതോറിറ്റി രൂപീകരിക്കുന്നു എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്. ഏതെങ്കിലും എന്‍ജിഒകളുടെ ലൈസന്‍സ് സര്‍ക്കാര്‍ സസ്പെന്‍ഡോ റദ്ദാക്കുകയോ ചെയ്താല്‍ അവരുടെ ആസ്തികള്‍ നിയന്ത്രിക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം അതോറിറ്റിക്കുണ്ടായിരിക്കും.

Scroll to Top