മുന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് മേധാവി വില്യം വാല്‍ഷ് ഇന്‍ഡി?ഗോയുടെ പുതിയ CEO
ന്യൂഡല്‍ഹി: ഇന്‍ഡി?ഗോയുടെ പുതിയ മേധാവിയായി മുന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് മേധാവി വില്യം വാല്‍ഷ് ചുമതലയേറ്റു. മുന്‍ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചതിന് പിന്നാലെയാണ് സിഇഒ സ്ഥാനത്തേയ്ക്ക് വില്യം വാല്‍ഷ് എത്തുന്നത്. ഇന്നായിരുന്നു വില്യം വാല്‍ഷിന്റെ നിയമനം
ഇന്‍ഡി?ഗോ എയര്‍ലൈന്‍ സിഇഒ ആയിരുന്ന പീറ്റര്‍ എല്‍ബേഴ്‌സ് ഈ മാസം പത്തിനായിരുന്നു രാജിവെച്ചത്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ വന്‍തോതില്‍ പ്രവര്‍ത്തന തടസങ്ങള്‍ നേരിട്ടതിന് പിന്നാലെയാണ് പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചത്. 2022 സെപ്റ്റംബറിലാണ് ഇന്‍ഡി?ഗോ തലപ്പത്തേക്ക് പീറ്റര്‍ എല്‍ബേഴ്‌സ് എത്തുന്നത്. എയര്‍ലൈന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ഭാട്ടിയായിരുന്നു താല്‍ക്കാലിക ചുമതലവഹിച്ചത്.




