തൃക്കരിപ്പൂര്‍: കൈക്കോട്ട് കടവ് അംഗണവാടി കുരുന്നുകളോട് ചേര്‍ന്നുകൊണ്ട് വിപുലമായ രീതിയില്‍ ശിശുദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഉദ്ഘാടനം പിടിഎ വൈസ് പ്രസിഡന്റ് നസീര്‍ തൃക്കരിപ്പൂര്‍ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം അംഗണവാടി കുരുന്നുകള്‍ക്കുള്ള കളി കോപ്പുകളുടെ വിതരണവും നടത്തി
തുടര്‍ന്ന് പായസ വിതരണവും നടത്തി.
ചടങ്ങിന്റെ സ്വാഗതം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിജു പ്രമോദ് ബി.കെ നിര്‍വഹിച്ചു തുടര്‍ന്ന് അധ്യാപകന്മാരായ കാര്‍ത്തിക പി, ഗഫൂര്‍ ഒ കെ, അംഗണവാടി അധ്യാപകരായ ശോഭന കെ, ഉഷാ വി രക്ഷിതാക്കളായ ആബിദ യു ഫാത്തിമ ഷംസീറ തുടങ്ങിയവര്‍ ചടങ്ങിന് ആശംസ അറിയിച്ചു.
ഇന്ദിരാ പി ചടങ്ങിന് നന്ദി അറിയിച്ചു
പിഎംഎസ്എ പി ടി എസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു




