ചാച്ചാജിയെ ഓര്‍മ്മയിലെടുത്ത് നാടെങ്ങും ശിശുദിന പരിപാടികള്‍

മൊഗ്രാല്‍: മുന്‍ പ്രധാനമന്ത്രി’ചാച്ചാജി” ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാ ഘോഷത്തിന്റെ ഭാഗമായി നാടെങ്ങും ശിശുദിനം വര്‍ണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.

കുട്ടികളെ അതിരറ്റ സ്‌നേഹവും വാത്സല്യവും നല്‍കിയിരുന്ന നെഹ്‌റുജി’ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍”രെന്ന് നെഹ്‌റുവിന്റെ വാക്കുകള്‍ കുട്ടികളില്‍ അദ്ദേഹം അര്‍പ്പിച്ച പ്രതീക്ഷയിലേക്ക് വിരല്‍ ചൂണ്ടുന്നു.

മൊഗ്രാല്‍ ടൗണ്‍ അംഗണവാടിയില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടി വാര്‍ഡ് മെമ്പര്‍ റിയാസ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് റെഡ് സ്റ്റാര്‍ മൊഗ്രാല്‍ മധുര പലഹാരം വിതരണം ചെയ്തു. മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്- എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ചടങ്ങില്‍ അംഗണവാടി ടീച്ചര്‍ യശോദ സ്വാഗതം പറഞ്ഞു.

അര്‍ഷാദ് മൊഗ്രാല്‍(റെഡ് സ്റ്റാര്‍)എം എ മൂസ(ദേശീയവേദി) രക്ഷിതാക്കളായ അയ്യൂബ്,അഫ്‌സല്‍, നൗഷാദ്,സ്‌കൂള്‍ അധ്യാപകരായ റഷീദ,നുഹ്‌സീന എന്നിവര്‍ സംബന്ധിച്ചു.

Scroll to Top