66
കാസര്‍കോട്: 2004ല്‍ കര്‍ണ്ണാടക, ബണ്ട്വാളിലെ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചിരുന്ന പ്രതി കാസര്‍കോട്ട് അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍, ഉഡ്ഡംഗളയിലെ മുഹമ്മദ് ഷെരീഫി(44)നെയാണ് വിദ്യാനഗര്‍ കോടതി പരിസരത്ത് വച്ച് വേഷം മാറിയെത്തിയ ബണ്ട്വാള്‍ പൊലീസ് ഓടിച്ചിട്ട് പിടികൂടിയത്. പുത്തൂര്‍ സ്വദേശിയായ ഇയാള്‍ കുറച്ചു കാലമായി ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബണ്ട്വാള്‍ പൊലീസ് കാസര്‍കോട്ടെത്തിയത്.