Thursday, November 21, 2024
Home Editors Choice പെറുവാഡ് ഫുട് ഓവര്‍ ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി വെച്ചു:നാട്ടുകാര്‍ പ്രതിഷേധത്തില്‍.

പെറുവാഡ് ഫുട് ഓവര്‍ ബ്രിഡ്ജ് പ്രവര്‍ത്തനം നിര്‍ത്തി വെച്ചു:നാട്ടുകാര്‍ പ്രതിഷേധത്തില്‍.

by KCN CHANNEL
0 comment

കുമ്പള. അണ്ടര്‍പാസിന് വേണ്ടിയുള്ള
ഒരു പാട് നാളത്തെ പ്രക്ഷോഭത്തിനൊടുവില്‍ പെറുവാഡ് അനുമതി ലഭിച്ച’ഫുട് ഓവര്‍ബ്രിഡ്ജ് ”നിര്‍മ്മാണ പ്രവൃത്തി കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യൂപി താഹിറാ-യുസുഫ് ആവശ്യപ്പെട്ടതനുസരിച്ച് കരാര്‍ കമ്പനിയായ യൂഎല്‍സിസി നിര്‍ത്തി വെച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.

നിര്‍മ്മാനത്തിനായുള്ള ജോലി തുടങ്ങി ഫൗണ്ടേഷന്‍ കഴിഞ്ഞ് പിന്നീട് മുടങ്ങിയത് കണ്ട നാട്ടുകാര്‍ കരാറുകാരോട് അന്വേഷിച്ചപ്പോഴാണ് പഞ്ചായത്ത് പ്രസിഡണ്ട് യൂഎല്‍സിസിക്ക് കത്ത് നല്‍കിയതായി വിവരം അറിഞ്ഞത്.

എന്നാല്‍ തനിക്ക് മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായത് കൊണ്ടാണ് അങ്ങനെ കത്ത് നല്‍കിയതെന്നാണ് പ്രസിഡണ്ട് പ്രതികരിച്ചത്.എന്താണ് സമ്മര്‍ദ്ദമെന്ന് പ്രസിഡണ്ട് വെളിപ്പെടുത്തിയിട്ടുമില്ല.ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി നാട്ടുകാരോടോ, പ്രദേശവാസികളോടൊ അന്വേഷിക്കാതെ പ്രസിഡണ്ട് സ്വന്തം നിലക്ക് ഇങ്ങനെ ഒരു കത്ത് നല്‍കി നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചത് നാട്ടുകാരില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

ഫുട് ഓവര്‍ബ്രിഡ്ജ് വരുന്ന പ്രദേശങ്ങളില്‍ ഉള്ള മെമ്പര്‍മാരോട് പോലും ചോദിക്കാതെയാണ് പ്രസിഡന്റ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് മെമ്പര്‍മാരായ അനില്‍കുമാറും,വിദ്യ പൈയും പറയുന്നു. മാത്രവുമല്ല ഇങ്ങനെ ഒരു അജണ്ട പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ വെച്ച് ചര്‍ച്ച ചെയ്തിട്ടുമില്ല.
മാത്രവുമല്ല റോഡിന്റെ ഒരു വശത്തുള്ള സ്‌കൂള്‍ മാനേജ്‌മെന്റിന്റെ എതിര്‍പ്പാണ് കാരണമെന്ന് തെറ്റായ പ്രചരണം ഒരു ഭാഗത്ത് നടക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ തങ്ങളുടെ നൂറുക്കണക്കിന് കുട്ടികള്‍ക്ക് ഉപകാരപ്രദമായ ഫുട് ഓവര്‍ബ്രിഡ്ജിന് തങ്ങള്‍ എന്തിന് എതിര് നില്‍ക്കണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ചോദിക്കുന്നത്.മാത്രവുമല്ല തങ്ങളുടെ ഓഡിറ്റോറിയത്തിലേക്കും ആളുകള്‍ക്ക് എത്തിപ്പെടാന്‍ സൗകര്യപ്രദവുമാണ് ഫുഡ് ഓവര്‍ ബ്രിഡ്ജ്.

ഫുട് ഓവര്‍ ബ്രിഡ്ജ്ജ് പണി പുനരാരംഭിച്ച് എ ത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ദേശീയപാത മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കമുള്ള പ്രദേശവാസികള്‍ക്ക് അവസരം ഒരുക്കി കൊടുക്കണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും, സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു.

ഫോട്ടോ: പാതിവഴിയില്‍ നിര്‍ത്തിയ പെറുവാട് ഫുഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം.

ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍ക്ക് ഉപകാരം ആവുന്ന ഫുട് ഓവര്‍ ബ്രിഡ്ജ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍
കുമ്പള പഞ്ചായത്ത് പ്രസിഡന്റ്. മുന്‍കൈ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു

You may also like

Leave a Comment