750 ശസ്ത്രക്രിയകളുടെ കരുത്തില്‍ ആസ്റ്റര്‍ മിംസ്
കാസര്‍ഗോഡ്: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘ബ്രെസ്റ്റ് ക്ലിനിക്ക്’ പ്രവര്‍ത്തനമാരംഭിച്ചു. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സൂരജ് കെ.എം ഉദ്ഘാടനം നിര്‍വഹിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ കാസര്‍ഗോഡ് ജില്ലയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഡോ. സൂരജ് കെ.എം പറഞ്ഞു. മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ കാസര്‍ഗോഡ് ജില്ലയിലെ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ആസ്റ്റര്‍ മിംസിന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ നൂതനമായ ആരോഗ്യ സേവനങ്ങള്‍ ആശുപത്രിയില്‍ സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടൊപ്പം കാസര്‍ഗോഡ് ആസ്റ്റര്‍ മിംസിലെ വിവിധ സര്‍ജിക്കല്‍ വിഭാഗങ്ങളിലായി 750 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടിയും അരങ്ങേറി.
ആസ്റ്റര്‍ മിംസ് സി.ഒ.ഒ സുധീര്‍ ബാസുരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എം.എസ്സ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയുമായ ഡോ. സാജിദ് സലാഹുദ്ധീന്‍, ജനറല്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനോദ് കുമാര്‍.പി, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജിമ്മി സി. ജോണ്‍, ജനറല്‍ സര്‍ജറി സ്‌പെഷ്യലിസ്റ്റ് ഡോ. ആയിഷ നജ്മ എം.എ, വിവിധ വിഭാഗം മേധാവികള്‍, ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫുകള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Photo Caption: കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബ്രെസ്റ്റ് ക്ലിനിക്കിന്റെ ഉദ്ഘാടനം ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സൂരജ് കെ.എം നിര്‍വഹിക്കുന്നു, ഡോ. വിനോദ് കുമാര്‍, ഡോ. ജിമ്മി.സി.ജോണ്‍, ഡോ.സൂരജ്.കെ.എം, സി.ഓ.ഓ.സുധിര്‍ ബാസുരി, സി.എം.എസ്. സാജിദ് സലാഹുദ്ധീന്‍, ഡോ.സമറീന്‍, ഡോ.ആയിഷ നജ്മ എന്നിവര്‍ സമീപം.




