വീട്ടിലെ വോട്ട് ബുധനാഴ്ച വോട്ട് ചെയ്തത് 1607 പേര്‍

വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട് ‘സേവനത്തില്‍ ഏപ്രില്‍ 1 ബുധനാഴ്ച കാസര്‍കോട് ജില്ലയില്‍ വോട്ട് ചെയ്തത് 1607 പേര്‍.. രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടില്‍ വോട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലെത്തുന്നത്. റാന്‍ഡമൈസേഷന്‍ നടത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയില്‍ 28 ഉം, കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചത്. 85 വയസ്സ് കഴിഞ്ഞ 3281 പേര്‍ക്കും ഭിന്നശേഷിക്കാരായ 3529 പേര്‍ക്കുമാണ് ജില്ലയില്‍ വീട്ടില്‍ വോട്ട് അനുവദിച്ചത്

മഞ്ചേശ്വരം മണ്ഡലത്തില്‍ 225 പേര്‍ ഇന്ന് (ഏപ്രില്‍ 1)വോട്ട് രേഖപ്പെടുത്തി. 85 വയസ്സ് കഴിഞ്ഞ 81 പേരും ഭിന്നശേഷിക്കാരായ 144 പേരും ആണ് വോട്ട് രേഖപ്പെടുത്തിയത് കാസര്‍കോട് മണ്ഡലത്തില്‍ ഭിന്നശേഷിക്കാരായ 170 പേരും 85ല്‍ കൂടുതലുള്ള 110 പേരും ഉള്‍പ്പെടെ 250 പേര്‍ വോട്ട് രേഖപ്പെടുത്തി.

ഉദുമ മണ്ഡലത്തില്‍ ആകെ 325 പേര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തി. 85 വയസ്സു കഴിഞ്ഞ 120 പേരും ഭിന്നശേഷിക്കാരായ 205 പേരും ഇന്ന് വോട്ട് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 296 ഇന്ന് വോട്ട് രേഖപെടുത്തി.

85 വയസ്സ് കഴിഞ്ഞ 168 പേരും ഭിന്നശേഷിക്കാരായ 128 പേരും ആണ് വോട്ട് രേഖപ്പെടുത്തിയത്

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 481 പേരാണ് വോട്ട് രേഖപ്പെടുത്തിയത് 85 കഴിഞ്ഞ 280 പേരും ഭിന്നശേഷിക്കാരായ 201 പേരും വോട്ട് രേഖപ്പെടുത്തി.

Scroll to Top