പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് 2026 മയി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ട്യന്‍ അറിയിച്ചു.

പോസ്റ്റല്‍ ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് പരിശീലന കേന്ദ്രങ്ങളിലും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ [ വിഎഫ് സി) സജ്ജമാക്കിയിട്ടുണ്ട്. വിഎഫ് സി കള്‍ ഏപ്രില്‍ നാലു മുതല്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകും. കാസര്‍കോട് ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള നിയമസഭാ മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ സജ്ജമാക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് രേഖപ്പെടുത്താവുന്നതാണ് .

ഇതര ജില്ലകളില്‍ വോട്ടുള്ള കാസര്‍കോട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും വി എഫ് സി യില്‍ വോട്ടവകാശം വിനിയോഗിക്കാവുന്നതാണെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഏപ്രില്‍ഏഴ് വരെ പരിശീല കേന്ദ്രങ്ങളോടനുബന്ധിച്ച് വിഎഫ് സികള്‍ പ്രവര്‍ത്തിക്കും. ഏപ്രില്‍ 8 ന് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കാസര്‍കോട് ഗവ. കോളേജ് നായന്മാര്‍മൂല ടി ഐ എച്ച് എസ് എസ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിഎഫ് സി യുടെ കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ കൗണ്ടറുകള്‍ വഴി അപേക്ഷിച്ച മുഴുവന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിച്ച് സുഗമമായിവോട്ട് ചെയ്യുന്നതിനുള്ള സൗക ര്യം ഒരുക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

Scroll to Top