ദില്ലി: നവംബര്‍ 30 ന് ശേഷം ഓണ്‍ലൈന്‍ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിര്‍ത്തലാക്കിക്കഴിഞ്ഞാല്‍ ഗുണഭോക്തൃ രജിസ്‌ട്രേഷന്‍ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ് ലിങ്ക് അല്ലെങ്കില്‍ ആപ്പ് വഴി ഫണ്ട് ക്ലെയിം ചെയ്യുന്നതിനോ ഉപഭോക്താക്കള്‍ക്ക് ഇനി എംകാഷ് ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് ഇതിനര്‍ത്ഥം. മൂന്നാം കക്ഷി ഗുണഭോക്താക്കള്‍ക്ക് പണം കൈമാറുന്നതിനായി യുപിഐ, ഐഎംപിഎസ്, നെഫ്റ്റ്, ആര്‍ടിജിഎസ് പോലുള്ള സുരക്ഷിതവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകളിലേക്ക് മാറാന്‍ എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എംകാഷ് ഉപയോഗിച്ചത് എങ്ങനെ?
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് എസ്ബിഐ എംകാഷ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം , ലോഗിന്‍ ചെയ്യുന്നതിനായി ഒരു എംപിഎന്‍ രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്ത എംപിഎന്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് എസ്ബിഐ എംകാഷ് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. എംകാഷ് വഴി എസ്ബിഐ ഉപഭോക്താക്കള്‍ക്ക് OnlineSBI അല്ലെങ്കില്‍ State Bank Anywhere വഴി അയച്ച പണം ക്ലെയിം ചെയ്യാന്‍ കഴിയുന്നു. ഈ സേവനം ഉപയോഗിച്ച്, ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്ള ഏതൊരു എസ്ബിഐ ഉപഭോക്താവിനും അവരെ ഗുണഭോക്താവായി രജിസ്റ്റര്‍ ചെയ്യാതെ തന്നെ, സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. ഏതെങ്കിലും ബാങ്കില്‍ ബാങ്ക് അക്കൗണ്ടുള്ള ആര്‍ക്കും എസ്ബിഐ എംകാഷ് മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന എംകാഷ് ലിങ്ക് വഴിയോ പണം ക്ലെയിം ചെയ്യാന്‍ കഴിയും. അയച്ചയാള്‍ തിരഞ്ഞെടുക്കുന്ന രീതിയെ ആശ്രയിച്ച്, 8 അക്ക പാസ്‌കോഡിനൊപ്പം സുരക്ഷിത ലിങ്ക് അടങ്ങിയ ഒരു എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ ഗുണഭോക്താവിന് ലഭിക്കും.




