ബാലകൃഷ്ണന്‍ മാങ്ങാട് അനുസ്മരണ സമ്മേളനവും ചെറുകഥാ ശില്പശാലയും ഏപ്രില്‍ 5ന്

കാസര്‍കോട്; പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന ബാലകൃഷ്ണന്‍ മാങ്ങാടിന്റെ ഇരുപത്തിയൊന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതിയും മൈത്രി വായനശാല ആന്‍ഡ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ചെറുകഥാ ശില്പശാലയും അനുസ്മരണ സമ്മേളനവും ഏപ്രില്‍ അഞ്ചിന് ഞായറാഴ്ച്ച നടക്കും.
രാവിലെ 9.30 ന് മാങ്ങാട് അംബാപുരത്തുള്ള മൈത്രി പകല്‍ വീട്ടില്‍ ആരംഭിക്കുന്ന ചെറുകഥാ ശില്പശാല പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 30ന് മാങ്ങാട് ടൗണില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രശസ്ത കവിയും ചിത്രകാരനും നോവലിസ്റ്റുമായ ഡോക്ടര്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ രംഗത്തെ പ്രമുഖര്‍ പരിപാടികളില്‍ സംബന്ധിക്കും.

Scroll to Top