ആലംപാടി: കാസറഗോഡ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂറിന് ആലംപാടിയില്‍ ആവേശകരമായ സ്വീകരണം നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. മുദ്രാവാക്യങ്ങളോടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പ്രദേശം മുഴുവന്‍ ഉത്സവാന്തരീക്ഷമാക്കി.
മാഹിന്‍ മേനത്ത് അധ്യക്ഷത വഹിച്ചു . ഗപ്പു ആലംപാടി സ്വാഗതം പറഞ്ഞ സ്വീകരണ യോഗത്തില്‍ സുബൈര്‍ പടുപ്പ്, എ ജി ബഷീര്‍, രമേശ്, തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു
ജനങ്ങളുടെ പിന്തുണ തനിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ അവസരങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്നും.സ്വീകരണത്തിന് ശേഷം നടന്ന യോഗത്തില്‍ ഷാനവാസ് പാദൂര്‍ സംസാരിക്കുകയായിരുന്നു,
നേതാക്കള്‍ , പ്രാദേശിക നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു




