ചെറുവത്തൂര്‍ : മുന്‍ പ്രവാസിയായ ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ട്. ചെറുവത്തൂര്‍ കുട്ടമ്മത്തെ കുതിരുമ്മല്‍ രാഘവന്‍ (62) ആണ് മരിച്ചത്. വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളായി ഇദ്ദേഹത്തെ പുറത്തൊന്നും കാണാത്തതിനെ തുടര്‍ന്ന് സ്വത്തു വില്പനയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിന് ബ്രോക്കര്‍ കൃഷ്ണന്‍ ഞായറാഴ്ച വീട്ടില്‍ എത്തിയിരുന്നു. അകത്ത് നിന്ന് പൂട്ടിയ വീട്ടില്‍ ഫാന്‍ കറങ്ങുന്നതില്‍ സംശയം തോന്നി നോക്കിയപ്പോള്‍ ആണ് മരിച്ചത് കണ്ടത് . ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചതെന്ന് സംശയിക്കുന്നു. ഭാര്യ സപ്നയും മക്കളും പയ്യന്നൂര്‍ മാവിച്ചേരിയിലെ വീട്ടില്‍ ആയിരുന്നു. ഒറ്റക്ക് കഴിഞ്ഞിരുന്ന രാഘവന്‍ ഭക്ഷണം കഴിച്ചിരുന്നത് ഹോട്ടലില്‍ നിന്നായിരുന്നു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍ : ശില്പ, ശിലിന്‍ ( എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ). മരുമകന്‍ : ഗോകുല്‍ പിലാത്തറ. സഹോദരങ്ങള്‍ :നാരായണി വെങ്ങാട്ട്, മാധവി തുരുത്തി, കാര്‍ത്യായനി കാരി, നാരായണന്‍, കുഞ്ഞിരാമന്‍( ഇരുവരും ഖത്തര്‍), തമ്പായി മാക്കര.
ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി




