അബുദാബി കാസ്രോട്ടാര്‍ കൂട്ടായിമ സംഘടിപ്പിക്കുന്ന അറബ്‌സ്‌ക്കോ ട്രോഫിക്ക് വേണ്ടിയുള്ള
സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് അവതരിപ്പിക്കുന്ന ഒന്‍പതാമത് സോക്കര്‍ ഫെസ്റ്റ് 2026 ന്റെ ലോഗോ പ്രകാശനം അബുദാബി കാസ്രോട്ടാര്‍ കൂട്ടായിമ ബോര്‍ഡ് ഡയറക്ട്ടര്‍മാരും അറബ്‌സ്‌കോ ഗ്രൂപ്പ് എംഡിയുമായ നജീബ് അറബ്‌സ്‌കോ,മുജീബ് അറബ്‌സ്‌കോ എന്നിവര്‍ ചേര്‍ന്ന്
നിര്‍വ്വഹിച്ചു,ഏപ്രില്‍18 ന് ശനിയാഴ്ച അബുദാബിയില്‍ വെച്ച് നടത്തപെടുന്ന സോക്കര്‍ ഫെസ്റ്റില്‍
എട്ട് ടീമുകള്‍ മാറ്റുരക്കും,ചടങ്ങില്‍ കൂട്ടായിമ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അദ്ധ്യക്ഷത വഹിച്ചു,മുജീബ് കമ്പാര്‍,അന്‍ഷിദ് അറബ്‌സ്‌കോ,ഹസൈനാര്‍ ചേരൂര്‍,ഐദീന്‍,ആസിഫ് പട്‌ള,തസ്ലി ആരിക്കാടി,കയ്യു കാസറഗോഡ്,അച്ചു കടവത് എന്നിവര്‍ സംബന്ധിച്ചു.
അബുദാബി കാസ്രോട്ടാര്‍ കൂട്ടായിമ സോക്കര്‍ ഫെസ്റ്റ് സീസണ്‍ 9 ന്റെ ലോഗോ പ്രകാശനം നടത്തി.




