കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം വര്‍ഗീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ഗാന്ധി ഗൃഹത്തില്‍ ചേര്‍ന്ന നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന കണ്‍വന്‍ഷന്‍ അഭ്യര്‍ഥിച്ചു.
നിയമ പ്രശ്‌നങ്ങള്‍ മാത്രമാണ് അവിടെ ഉണ്ടായിട്ടുള്ളത്. ഏതെങ്കിലും ഒരു മത വിഭാഗത്തിനെതിരെയുള്ള പ്രശ്‌നമായി ഇതിനെ കാണരുത്. കുടിയിറക്കല്‍ പ്രശ്‌ന പരിഹാരമില്ല. ഇക്കാര്യ ത്തില്‍ വ്യക്തമായ നിലപാട് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ചിലര്‍ വര്‍ഗീയ താല്പര്യം മുന്‍ നിര്‍ത്തി പ്രശ്‌നത്തെ സമീപിക്കുകയാണന്ന് സംസ്ഥാന കണ്‍വെന്‍ഷന്‍ വിലയിരുത്തി.
NWL സംസ്ഥാന വൈസ് പ്രസിഡന്റ് ഹലീമ ഇസ്മായിലിന്റെ അധ്യക്ഷതയില്‍ INL സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു.
INL സംസ്ഥാന ട്രഷറര്‍ ബി. ഹംസ ഹാജി , സംസ്ഥാന വൈസ് പ്രസിഡന്റ് CH ഹമീദ് മാസ്റ്റര്‍, NWL ദേശിയ ജനറല്‍ സെക്രട്ടറി സമീന അബ്ദുള്ള, മറിയം ടീച്ചര്‍ എന്നിവര്‍ സംസാരിച്ച കണ്‍വെന്‍ഷനില്‍ വെച്ച് നാഷണല്‍ വിമന്‍സ് ലീഗിന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഖദീജ ടീച്ചര്‍ കോഴിക്കോട് (പ്രസിഡന്റ് )
എം. ഹസീന ടീച്ചര്‍ കാസറഗോഡ് (ജനറല്‍ സെക്രട്ടറി)
കുഞ്ഞീരുമ്മ പാലക്കാട് (ഖജാഞ്ചി)
ഹലീമ ഇസ്മായില്‍ പത്തനംതിട്ട,
വഹിദ കണ്ണൂര്‍ ( വൈസ് പ്രസിഡന്റ് )
റയിദത്ത് കോഴിക്കോട്
ജിസ്നി ഷാജി ത്രിശൂര്‍ ( സെക്രട്ടറിമാര്‍)
പ്രവര്‍ത്തക സമിതി അംഗങ്ങളായി
നിഷ വിനു, സാലിഹ് ടീച്ചര്‍, ഷിജില കോഴിക്കോട്, ഫൗസിയ തൃശൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ എം. ഹസീന ടീച്ചര്‍ സ്വാഗതവും ഖദീജ ടീച്ചര്‍ നന്ദിയും പറഞ്ഞു.