Thursday, November 21, 2024
Home Kasaragod മംഗളൂരുവില്‍ ബീച്ച് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

മംഗളൂരുവില്‍ ബീച്ച് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

by KCN CHANNEL
0 comment

കാസര്‍കോട്: മംഗളൂരു സോമേശ്വരയിലുള്ള റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വാസ്‌കോ ബീച്ച് റിസോര്‍ട്ട് ഉടമ മനോഹര്‍, മാനേജര്‍ ഭരത് എന്നിവരെയാണ് ഉള്ളാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിന്റെ ട്രേഡ് ലൈസന്‍സും ടൂറിസം പെര്‍മിറ്റും റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ് നീന്തല്‍കുളം പ്രവര്‍ത്തിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇന്നലെ രാവിലെയാണ് മൈസൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചത്. ഒരാള്‍ കുളത്തിന്റെ ആറടിത്താഴ്ച്ചയുള്ള ഭാഗത്ത് അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ടുപേര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

മൈസൂര്‍ സ്വദേശികളായ എംഡി നിഷിത (21), എസ് പാര്‍വതി (20), എന്‍ കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മൂവരും മുറിയെടുത്തത്. നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ആദ്യം അപകടത്തില്‍ പെട്ടു. വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേരും മരിച്ചത്. നീന്തല്‍ക്കുളത്തിന്റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു.സംഭവത്തില്‍ ഉല്ലല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.

You may also like

Leave a Comment