Thursday, November 21, 2024
Home Kasaragod പ്രഭാത വ്യായാമത്തിലെ 30 ദിനങ്ങൾ: ആഘോഷമാക്കി മൊഗ്രാൽ മാക്-7 ഹെൽത്ത് ക്ലബ്‌.

പ്രഭാത വ്യായാമത്തിലെ 30 ദിനങ്ങൾ: ആഘോഷമാക്കി മൊഗ്രാൽ മാക്-7 ഹെൽത്ത് ക്ലബ്‌.

by KCN CHANNEL
0 comment

മൊഗ്രാൽ. വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള ഏറ്റവും വലിയ ചികിത്സയാണ് പ്രഭാത വ്യായാമമെന്ന് വിദഗ്ധ ന്യൂറോളജിസ്‌ട് ഡോ: മുഹമ്മദ് ഷമീം കട്ടത്തടുക്ക അഭിപ്രായപ്പെട്ടു. പ്രഭാത വ്യായാമത്തിലെ 30 ദിനങ്ങൾ പിന്നിട്ട മൊഗ്രാൽ മാക്-7 ഹെൽത്ത് ക്ലബ് ഒരുക്കിയ ആരോഗ്യ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരുന്ന് പ്രതിരോധം മാത്രമാണ്.രോഗം വരാതെ നോക്കാനുള്ള ചികിത്സയാണ് വ്യായാമം.മൊഗ്രാലിൽ ഇതിന് സാഹചര്യം ഒരുക്കിയ മാക്‌-7 ഹെൽത്ത് ക്ലബ്ബിനെ ഡോ:മുഹമ്മദ് ഷമീം അഭിനന്ദിച്ചു. വർദ്ധിച്ചുവരുന്ന സ്ട്രോക്ക് സംബന്ധമായ രോഗങ്ങളും,ചികിത്സാ മാർഗ്ഗങ്ങളും ഡോ: മുഹമ്മദ് ഷമീം വിശദീകരിച്ചു.കോ ഡിനേറ്റർ എം മാഹിൻ സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.

പി മുഹമ്മദ് നിസാർ പെർവാഡ്, അബ്ദുള്ളക്കുഞ്ഞി ഖന്ന,ടികെ അൻവർ എന്നിവർ സംബന്ധിച്ചു. മാക് 7 ട്രെയിനർമാരായ ടികെ ജാഫർ,കെ മുഹമ്മദ് കുഞ്ഞി നാങ്കി,എംഎ അബൂബക്കർ സിദ്ദീഖ്, ശരീഫ് ദീനാർ,പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ നേതൃത്വം നൽകി.കോഡിനേറ്റർ റിയാസ് കരീം നന്ദി പറഞ്ഞു.

You may also like

Leave a Comment