ഹൊബാര്‍ട്ട്: ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്ററായി പാകിസ്ഥാന് താരം ബാബര്‍ അസം. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 41 റണ്‍സെടുത്താണ് ബാബര്‍ കോലിയെ മറികടന്നത്. 126 മത്സരങ്ങളില്‍ നിന്ന് 4292 റണ്‍സടിച്ചാണ് ബാബര്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 125 മത്സരങ്ങളില്‍ നിന്നാണ് 4188 റണ്‍സടിച്ചത്.
ടി20 ക്രിക്കറ്റില്‍ 4231 റണ്‍സടിച്ചിട്ടുള്ള രോഹിത് ശര്‍മ മാത്രമാണ് ഇനി ബാബറിന് മുന്നിലുള്ളത്. രോഹിത്തിനെ പിന്നിലാക്കി ടി20 റണ്‍വേട്ടയില്‍ ഒന്നാമതെത്താന്‍ ബാബറിന് ഇനി 39 റണ്‍സ് കൂടി മതി. 159 മത്സരങ്ങളില്‍ നിന്നാണ് രോഹിത് 4231 റണ്‍സടിച്ചത്. സമീപകാലത്ത് മോശം ഫോമിലുള്ള ബാബര്‍ ആദ്യ രണ്ട് കളികളില്‍ നിന്ന് ആറ് റണ്‍സ് മാത്രമാണെടുത്തത്. ഇന്ന് 41 റണ്‍സെടുത്ത് ബാബര്‍ ടോപ് സ്കോററായെങ്കിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 18.1 ഓവറില്‍ 117 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.