Thursday, December 26, 2024
Home Editors Choice ടൊവിനോ പടത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഒരാളില്‍ നിന്നും വാങ്ങുന്നത് 2000 രൂപ വരെ, നിയമനടപടിയുമായി ടീം ‘നരിവേട്ട’

ടൊവിനോ പടത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ഒരാളില്‍ നിന്നും വാങ്ങുന്നത് 2000 രൂപ വരെ, നിയമനടപടിയുമായി ടീം ‘നരിവേട്ട’

by KCN CHANNEL
0 comment


9544199154, 9605025406 എന്നീ നമ്പറുകളില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശങ്ങള്‍ അയക്കുന്നത്.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം ‘നരിവേട്ട’യുടെ പേരില്‍ വന്‍ തട്ടിപ്പ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരില്‍ നിന്നുള്ള ഏതാനും ചിലര്‍ ആളുകളില്‍ നിന്നും പൈസ തട്ടിയെടുക്കുന്നതായി സംവിധായകന്‍ അനുരാജ് മനോഹര്‍ പറഞ്ഞു.
സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അനുരാജ് വ്യക്തമാക്കി.

നരിവേട്ടയുടെ ഷൂട്ടിം?ഗ് ആരംഭിച്ചിട്ട് നാല്പത് ദിവസത്തിന് മുകളിലായി. അയ്യായിരം മുതല്‍ ആറായിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇതിനോടകം ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. നിലവില്‍ ആര്‍ട്ടിസ്റ്റുകളുടെ ആവശ്യമില്ലെന്നും വേണ്ടവരെ നേരത്തെ തന്നെ കാസ്റ്റിം?ഗ് കാളൊന്നും ഇല്ലാതെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.

അനുരാജ് മനോഹറിന്റെ വാക്കുകള്‍ ഇങ്ങനെ

കുറച്ചധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുള്ള സിനിമയാണ് നരിവേട്ട. സിനിമയുമായി ബന്ധപ്പെട്ട് നിലവില്‍ ഞങ്ങള്‍ കാസ്റ്റിം?ഗ് കാള്‍ ഒന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല. വയനാട്ടിലാണ് ഷൂട്ടിം?ഗ് നടക്കുന്നത്. ചുരുക്കമായി മാത്രം ഫിലിം ഷൂട്ടിം?ഗ് നടക്കുന്ന സ്ഥലമായത് കൊണ്ട് തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. നിലവില്‍ കോഡിനേറ്ററെ വച്ചാണ് കാസ്റ്റിം?ഗ് നടത്തിവരുന്നത്. അനസ്, ഫിദ എന്നിവരാണ് ഞങ്ങളുടെ കോഡിനേറ്റേഴ്‌സ്. ഇവര്‍ പല സോഷ്യല്‍ മീഡിയ ?ഗ്രൂപ്പുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മെസേജ് അയച്ചിട്ടുണ്ട്. ഇത് കണ്ടിട്ടാണ് തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ള രണ്ട് മൂന്ന് പേര്‍ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തുന്നത്. ഇവരെ സമീപിക്കുന്നവരില്‍ നിന്നും പണവും തട്ടിയെടുക്കുന്നുണ്ട്.

സംവിധായകനോട് സംസാരിച്ച ശേഷം ഒരു കാര്‍ഡ് കൊടുക്കുന്നുണ്ട്. ആ കാര്‍ഡ് കിട്ടണമെങ്കില്‍ 1000, 2000 രൂപയൊക്കെ അയക്കണമെന്ന് ആര്‍ട്ടിസ്റ്റുകളോട് ഇവര്‍ ആവശ്യപ്പെടും. ലൊക്കേഷനില്‍ എത്തുമ്പോള്‍ പണം തിരിച്ചു കിട്ടുമെന്നും ഇവര്‍ പറഞ്ഞ് വിശ്വസിപ്പിക്കും. ഞങ്ങള്‍ക്ക് അറിയാവുന്ന കുറച്ച് പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടു. ലൊക്കേഷനില്‍ എത്തിയാല്‍ പൈസ തിരിച്ചു കിട്ടുമെന്ന് പറഞ്ഞിട്ടും ഒരാള്‍ക്ക് കിട്ടാതായതോടെയാണ് സംഭവം നമ്മുടെ ശ്രദ്ധയില്‍ എത്തുന്നത്. അങ്ങനെ ഞങ്ങളുടെ പ്രൊഡക്ഷനില്‍ നിന്നുമൊരാള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണെന്ന് പറഞ്ഞ് തട്ടിപ്പുകാരെ വിളിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തില്‍ നിന്നും ഇവര്‍ 1000 രൂപയും വാങ്ങി. ആ തെളിവ് വച്ച് ഞങ്ങള്‍ സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു.

ഈ തട്ടിപ്പുകാര്‍ കാരണം ഞങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. നിലമ്പൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ് കോഡിനേറ്റേഴ്‌സ് ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരുന്നത്. ഈ അവസരത്തില്‍ ഇങ്ങനെയൊരു തട്ടിപ്പ് കൂടിയാകുമ്പോള്‍, 500 പേര്‍ വേണ്ടിടത്ത് 300 പേരെ പോലും കിട്ടുന്നില്ല. ഞങ്ങള്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോവുക.

You may also like

Leave a Comment