കെ ബി ഗംഗാധരന്‍ അന്തരിച്ചു

കാസര്‍കോട്: നഗരസഭാ മുന്‍ കൗണ്‍സിലറും സി പി എം കടപ്പുറം ബ്രാഞ്ച് അംഗവുമായ നെല്ലിക്കുന്ന് കടപ്പുറത്തെ കെ ബി ഗംഗാധരന്‍ (65) അന്തരിച്ചു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കടപ്പുറം ചീരുമ്പാ ഭഗവതി രജന മന്ദിരം സെക്രട്ടറി, കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം ട്രസ്റ്റി, പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ കണ്ണപ്പന്‍ – സുശീല ദമ്പതികളുടെ മകനാണ്.ഭാര്യ : സുകന്യ. മക്കള്‍ : നീതു, നഖില്‍, നിഖില്‍. മരുമക്കള്‍: കൃജേഷ് ആറാട്ടുകടവ്, കൃതിക്ക് കൃഷ്ണ.സഹോദരി: പുഷ്പ.

Scroll to Top