ആസ്‌ക് തളങ്കരയ്ക് പുതിയ നേതൃത്വം

കാസറഗോഡ് :

തളങ്കരയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കാരുണ്യ രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട ആസ്‌ക് തളങ്കരയുടെ 2026-2028 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി അതീഖ് റഹ്‌മാന്‍ ഖാസിയാറകം
വൈസ് പ്രസിഡന്റുമാരായി :
ഇക്ബാല്‍ കറാമ, ബഷീര്‍ വെസ്റ്റ്
ജനറല്‍ സെക്രട്ടറിയായി ശിഹാബ് ഊദ്
സെക്രട്ടറിമാരായി:
സാദിഖ് തളങ്കര, ഫൈസല്‍ പ്രിന്‍സ്
ട്രഷററായി ഷുഹൈബ്
കാരുണ്യ ചീഫായി നിസാര്‍ എം എച്ച്
കാരുണ്യ കോര്‍ഡിനേറ്ററായി സമീല്‍ എ എം എന്നിവരെയും
വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി
ഫൈസല്‍ പി എ (സ്‌പോര്‍ട്‌സ് വിങ്ങ് ),
അമീന്‍ ഖാസിലൈന്‍ (എഡ്യൂക്കേഷന്‍ വിങ്ങ് ), സബൂര്‍ സിറ്റി (ഗള്‍ഫ് കോര്‍ഡിനേറ്റര്‍), ഹംസ കറാമ (മീഡിയ വിങ്ങ്) എന്നിവരെയും തെരെഞ്ഞെടുത്തു.

ആസ്‌ക് ക്ലബ്ബില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സിറാജ് ഖാസിലൈന്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി ശിഹാബ് ഊദ് സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫീസര്‍ സാദിഖ് റാക്ക് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സലീം ഇന്‍ഫോ ഭാരവാഹികളെ പ്രഖ്യാപിച്ചു. സമീല്‍ ,അമീന്‍, ബഷീര്‍, അസ്ലം , നൗഷാദ് ബാങ്കോട്, സബൂര്‍ സിറ്റി ടൂര്‍, ഫൈസല്‍ പി എ, ഷുഹൈബ്, ഖലീല്‍ സൈന്‍, നൗഷാദ് ബിസ്മി എന്നിവര്‍ സംബന്ധിച്ചു. ഫൈസല്‍ പ്രിന്‍സ് നന്ദിയും പറഞ്ഞു

Scroll to Top