ഇച്ച മസ്താന്‍സാംസ്‌കാരിക കേന്ദ്രം അനുവദിക്കണം :യൂത്ത് ലീഗ്

ദാര്‍ഷനികനും
പ്രമുഖ സൂഫി കവിയുമായ ഇച്ച മസ്താന്റെ പേരില്‍ സാംസ്‌കാരിക കേന്ദ്രം അനുവദിക്കണമെന്ന്
മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു

ഇച്ച മസ്താന്റെ ജീവ ചരിത്രം എഴുതിയ
സലാഹുദ്ധീന്‍ അയ്യൂബി എന്ന എഴുത്തുകാരന്‍
കേരളത്തിന്റെ ഒമര്‍ ഖയ്യാം എന്ന് അറിയപ്പെടുന്ന
പ്രമുഖ സൂഫി കവി ഇച്ച മസ്താന്റെ സ്വദേശം മൊഗ്രാല്‍ പുത്തൂരാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ എം ഇര്‍ഷാദ് ഈ കണ്ടത്തലിനെ ശരി വെക്കും വിധം പഠനങ്ങളും നടത്തിയിട്ടുണ്ട്, കേരളമാകെ അറിയപ്പെടുന്ന വലിയൊരു കലാകാരന്റെ
സംഭാവനങ്ങള്‍ വിസ്മൃതിയിലാണ്ട് പോവാതിരിക്കാനും
നമ്മുടെ നാട്ടിലെ സാംസ്‌കാരിക ചരിത്രങ്ങള്‍ പഠിക്കാനും പുതിയ തലമുറയെ പരിചയപ്പെടുത്തുവാനും ഇത് പോലെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുമെന്നും യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു

നിവേദനം
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞിക്ക് നല്‍കി
ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ശദീദ് കടവത്ത് , അഡ്വ : ഇബ്രാഹിം സാബിത്, ജുനൈദ് കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top