കാറഡുക്കയില്‍കശുവണ്ടി പെറുക്കാന്‍ പോയവയോധികനെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


സൂര്യാഘാതമെന്ന്
സംശയം

കശുവണ്ടി പെറുക്കാന്‍ പോയ വയോധികനെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, ഉദയഗിരി, ആലക്കോട് സ്വദേശിയും കാറഡുക്ക പഞ്ചായത്തിലെ കാറഡുക്ക, നെച്ചിപ്പടുപ്പ്, നീരോളിപ്പാറയില്‍ താമസക്കാരനുമായ എ ഡി ദേവസ്യ (72)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ദേവസ്യ കശുവണ്ടി പെറുക്കാനായി പോയതെന്നു പറയുന്നു. സന്ധ്യയോടെ അതുവഴി പോയവരാണ് ദേവസ്യയെ അവശനിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഇന്‍ക്വസ്റ്റിനും പോസ്റ്റു മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കുവാന്‍ കഴിയൂവെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ഭാര്യ എല്‍സിയും മകന്‍ ജിന്‍സ് സെബാസ്റ്റ്യനും കര്‍ണ്ണാടക, ചിക്മംഗളൂരുവിലാണ് താമസം. അവിടേയ്ക്ക് പോയിരുന്ന ദേവസ്യ രണ്ടു ദിവസം മുമ്പാണ് നീരോളിപ്പാറയില്‍ തിരിച്ചെത്തിയത്. സോണിയ ആണ് മരുമകള്‍. സഹോദരന്‍: തോമസ് ആമക്കാട്ട് (മുണ്ടോള്‍).

Scroll to Top