നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലും ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലും ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിലവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചാലും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പശ്ചിമ ബം?ഗാളില്‍ നാളെ നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെയാണ് വാ?ഗ്ദാനം അറിയിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയത്. പെട്രോളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന് അറിയിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് കണക്കിലെടുത്താണ് കേന്ദ്രം പ്രതികരിച്ചത്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ലെന്നും സംസ്ഥാനങ്ങളുമായി ചേര്‍ന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നുമാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ വിശദീകരണം.

പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളും നിരീക്ഷിക്കുന്നുണ്ടെന്നും മുന്‍ഗണനയ്ക്ക് അനുസരിച്ച് സ്റ്റോക്ക് എത്തിക്കുമെന്നും സുജാത ശര്‍മ പറഞ്ഞു. രാജ്യത്ത് ആവശ്യമായ പെട്രോള്‍, ഡീസല്‍, എല്‍പിജി, വ്യോമയാന ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ സ്റ്റോക്കുണ്ടും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു.

Scroll to Top