ബേക്കല്‍.. നാഷണല്‍ വിമന്‍സ് ലീഗ് കാസര്‍ഗോഡ് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ബേക്കല്‍ സേട്ട് സാഹിബ് സെന്ററില്‍ പ്രസിഡന്റ് ജമീല ടീച്ചറുടെ അധ്യക്ഷയില്‍ INL സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹസീന ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തില്‍ വെച്ച് നാഷണല്‍ വിമന്‍സ് ലീഗ് കാസറഗോഡ് ജില്ലക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി ജമീല ടീച്ചര്‍ കളനാടിനെയും ജനറല്‍ സെക്രട്ടറിയായി ഫരീദ ചെമ്പിരിക്ക യെയും ഖജാഞ്ചിയായി എല്‍. സുലൈഖ കാഞ്ഞങ്ങാടിനെയും
വൈസ് പ്രസിഡന്റ് മാരായി
ആയിഷ ചെമ്പരിക്ക
നാസ്‌നിന്‍ വഹാബ് പള്ളിക്കര
മൈമൂന കളനാട്
സെക്രട്ടറിമാരായി
സമീറ കാഞ്ഞങ്ങാട്
ഫരീദ ടി.എം.തൊട്ടി,
ഷാഹിന
എന്നിവരെയും തിരഞ്ഞെടുത്തു.
INL നേതാക്കളായ പി കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, ഇബ്രാഹിം പള്ളിപ്പുഴ, N.M അബ്ദുള്ള, ടി.എസ്. ഗഫൂര്‍ ഹാജി, അബ്ദുല്‍ റഹ്‌മാന്‍ കളനാട്, നാസ്‌നിന്‍ വഹാബ്, എല്‍. സുലൈഖ, ആയിഷ മൊഹമ്മദ് കുഞ്ഞി, ഫരീദ അസീസ്, തുടങ്ങിയവര്‍ സംസാരിച്ചു.
ഫരീദ ചെമ്പിരിക്ക സ്വാഗതവും മൈമൂന നന്ദിയും പറഞ്ഞു.