22
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ കുത്തനെ കുറഞ്ഞ സ്വര്‍ണവില ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56,720 രൂപയാണ്.
ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രായേലും ലെബനനും ധാരണയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തിങ്കളും ചൊവ്വയും സ്വര്‍ണവില കുത്തനെ കുറഞ്ഞത്. 1,760 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,090 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,860 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 96 രൂപയാണ്.