വൈവിധ്യ:സ്മാര്‍ട്ട് ലീഡേഴ്‌സിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചു.

എസ് എസ് കെ കാസര്‍ഗോഡ് സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വൈവിധ്യ രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ലീഡേഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം ജിഎച്ച്എസ് എസ്‌ബേക്കൂര്‍ സ്‌കൂളില്‍ വച്ച് നടന്നു. . ജി എസ് എസ് ബേക്കുര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ബാലകൃഷ്ണ അധ്യക്ഷന്‍ ആയിരുന്ന ചടങ്ങില്‍ എച്ച് എം രാജലക്ഷ്മി ടീച്ചര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ബി ആര്‍ സി മഞ്ചേശ്വരം ബി.പി.സി. ശ്രീ.രാജഗോപാലന്‍ പി നിര്‍വഹിച്ചു. ട്രൈനര്‍ സുമയ്യ പിസി ആര്‍. സി സി മാരായ ശ്രീ നാരായണ രാജ് ശ്രീ ഇര്‍ഷാദ് കെസ്‌കൂള്‍ പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീ മുസാഫര്‍ പിഎന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഹൈസ്‌കൂള്‍ പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീ നീതു . സി നന്ദി അര്‍പ്പിച്ചു.3 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം കുട്ടിയുടെ കഴിവുകള്‍ സ്വയം തിരിച്ചറിഞ്ഞ് വ്യക്തിത്വ വികാസം സാധ്യമാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പ്രോഗ്രാമിന്റെ ഭാഗമായി ക്ലാസ് തലത്തില്‍ നടന്നത്. ഓരോ മാസവും തെരഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സിനയുള്ള ഏകദിന ക്യാമ്പുകളും ശില്പശാലകളും നടത്തിയിരുന്നു
കൂടാതെ സ്മാര്‍ട്ട് ലീഡേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ഫെബ്രുവരി മാസത്തില്‍ കുടുംബ സംഗമം നടത്തിയിരുന്നു.

Scroll to Top