ശ്രീലങ്കയില്‍ വെച്ച് നടന്ന ഏഷ്യ കപ്പ് ജൂനിയര്‍ ഗോള്‍ ഷൂട്ട് ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് മത്സരിക്കുകയും, രാജ്യത്തിന് വിജയം നേടിക്കൊടുക്കുകയും ചെയ്ത ഖദീജ സാഖിയയെ എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അഭിനന്ദിച്ചു.
കാസര്‍കോട് ; ശ്രീലങ്കയില്‍ വെച്ച് നടന്ന ഏഷ്യ കപ്പ് ജൂനിയര്‍ ഗോള്‍ ഷൂട്ട് ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് മത്സരിക്കുകയും, രാജ്യത്തിന് വിജയം നേടിക്കൊടുക്കുകയും ചെയ്ത ഖദീജ സാഖിയയെ എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അഭിനന്ദിച്ചു. ഓരോ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഖദീജ സാഖിയ കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ ടീം വിജയിച്ചതോടെ, ഖദീജ സാഖിയയിലൂടെ കാസര്‍കോടിന്റെ യശസ് വാനോളമുയര്‍ന്നിരിക്കുകയും,ഇത് അഭിമാനകരായ നേട്ടമാണെന്നും,എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പറഞ്ഞു.




