സ്‌കൂളുകളില്‍ നടക്കുന്ന അനധികൃത പുസ്തക വില്പന നിരോധിക്കണം;ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം

:

അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപകരും, സ്‌കൂള്‍ അധികൃതരും നടത്തുന്ന അനധികൃത നോട്ട് ബുക്ക്, പുസ്തകങ്ങള്‍, മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മറ്റ് പഠന സാമഗ്രികള്‍ വില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

സ്‌കൂളുകളില്‍ ഒരു കാരണവശാലും പുസ്തകങ്ങളോ മറ്റ് പഠന സാമഗ്രികളോ അധ്യാപകര്‍ വില്പന നടത്തരുതെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ നിലവില്‍ നില്‍ക്കെ അധ്യാപകര്‍ നടത്തുന്ന ഈ ബിസിനസ് വളരെ ഗൗരവം ഉള്ളതാണ്. ബുക്ക് ഷോപ്പുകള്‍ വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ അധ്യാപകരും സ്‌കൂളുകളും ചെയ്യുന്ന ഈ നടപടിയെ ശക്തമായി നേരിടും.വലിയ വാടക കൊടുത്തു കൊണ്ട് നടത്തുന്ന പല ബുക്ക് ഷോപ്പുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍, കൂടാതെ അധ്യയന വര്‍ഷത്തില്‍ ഒന്നോ രണ്ടോ, മാസത്തേക്ക് മാത്രം തുറക്കുന്ന ചില വലിയ ഓഫറുമായി വരുന്ന കുത്തക ഷോപ്പുകള്‍ ഇവരെല്ലാം ചെറുകിട ബുക്ക് ഷോപ്പുകളുടെ നടത്തിപ്പില്‍ പ്രതിസന്ധി തീര്‍ക്കുകയാണ്.അധ്യാപകരുടെ കച്ചവടത്തില്‍ മുഖ്യമന്ത്രിയെയും, വിദ്യാഭ്യാസ മന്ത്രിയെയും, വിദ്യാഭ്യാസ ഡയറക്ടറേയും കണ്ട് പരാതി നല്‍കും.

പത്ര സമ്മേളനത്തില്‍ ബുക്ക് ഷോപ്പ് ഓണേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് രതീഷ് പുതിയപുരയില്‍ ജില്ലാ പ്രസിഡന്റ് രാജീവന്‍.ഇ. ജില്ലാ ജനറല്‍ സെക്രട്ടറി സായി മുരളീ ചീമേനി . സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അബ്ദുള്‍ സമദ് മൗലവി,ജില്ലാ ഭാരവാഹികളായ നരേന്ദ്രന്‍ മയൂര, അഷറഫ് മൈത്രി എന്നിവര്‍ പങ്കെടുത്തു.

Scroll to Top