ചെമനാട്: അസ്സബാഹ് സൊസൈറ്റി ഫോര്‍ ദ ബ്ലൈന്‍ഡ് കേരള ഒന്നാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന കാസര്‍കോട് ജില്ലയിലെ കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടിയുള്ള അവധിക്കാല ക്യാമ്പ് ‘റൈഹാന്‍ 2K26’ സമാപിച്ചു.
ചെമ്മനാട് മണലിലെ മദ്‌റസത്തു റഹ്‌മാനിയ്യ യില്‍ വെച്ചാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികള്‍ക്ക്ക്യാമ്പ് നടന്നത്. നാട്ടുകാരുടെ സഹകരണം മികച്ചതായിരുന്നു.
വ്യവസായി ജലീല്‍ കോയ കീഴൂര്‍ നെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചതെങ്കിലും ക്യാമ്പംഗങ്ങളില്‍ ഒരാളായിരിക്കണം ഉദ്ഘാടനം ചെയ്യേണ്ടതെന്ന അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എല്ലാവരുടെയും സമ്മതത്തോടെ റിന്‍ഷ മോള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചത്.
സുബ്ഹിക്ക് ശേഷം ചായ തുടര്‍ന്ന്
ഇന്നത്തെ ചിന്താവിഷയം
നല്ലകൂട്ടുകാര്‍, സമയത്തിന്റെ വില,
സോഷ്യല്‍ മീഡിയയും ഇസ്ലാമും,
പ്രവാചക സ്‌നേഹം,
അനുസരണയുള്ള കുട്ടികള്‍,
ഗുണപാഠ കഥകള്‍ തുടങ്ങിയവയാണ് വിഷയങ്ങള്‍.
നിത്യജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യം,
മയ്യിത്ത് നിസ്‌കാര പ്രയോഗിക പഠനം,
സ്വര്‍ഗ്ഗത്തിന്റെ അവകാശികള്‍,
സൂര്യനും ചന്ദ്രനും എന്ന ദൃഷ്ടാന്തം,
സുന്നത്തുകള്‍ നിത്യജീവിതത്തില്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. ഉസ്താദ് സഅദ് ഖുര്‍ആന്‍ ക്ലാഡിനും ഹംസ ഉസ്താദ് മലപ്പുറം ബ്രൈല്‍ ലിപിയില്‍ ക്ലാസ്സിനും അബ്ദുല്‍ റഹ്‌മാന്‍ ലായി ഉസ്താദ് ചിന്താ വിഷയത്തിലും ക്ലാസ് എടുത്തു.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം കമ്പ്യൂട്ടര്‍ ക്ലാസ് നടത്തി. അധ്യാപികമാരായ ഷഹര്‍ബാന്‍, തന്‍സീറ കമ്പ്യൂട്ടര്‍ ക്ലാസിന് നേതൃത്വം നല്‍കി.
നൗഫല്‍ സാര്‍,
ഉസ്താദ് അബ്ദുല്‍ സലാം മൗലവി അല്‍ഖാസിമി, റിട്ട ഡിവൈഎസ്പി സി എ
അബ്ദുല്‍ റഹീം മണല്‍,
ഉസ്താദ് സിദ്ധീഖ് നജ്മി മൗലവി നായന്മാര്‍മൂല,
ഉസ്താദ് ഹാഫിസ് നിബ്രാസ് അല്‍ഖാസിമി നെല്ലിക്കട്ട, ഉസ്താദ് യൂസുഫ് തുടങ്ങിയവര്‍ വിവിധ സെഷനില്‍ പങ്കെടുത്തു. മലര്‍വാടി ബാലസംഘം സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍ മുഹമ്മദ് സബാഹ് ചെമ്മനാട് ടിപ്പ് ആക്ടിവിറ്റീസ് പരിപാടിക്ക് നേതൃത്വം നല്‍കി.തോണിയാത്രക്ക് സൈദ് മണല്‍ നേതൃത്വം നല്കി. ഇബ്രാഹീം ചെംനാട് , അബ്ദുസലാം, ഉമര്‍ സി എല്‍, അഹമ്മദ് സി എല്‍, അശ്രഫ് മണല്‍ എന്നിവര്‍ ക്യാമ്പംഗങ്ങളെ സഹായിക്കാനുണ്ടായിരുന്നു. ക്യാമ്പംഗങ്ങള്‍ തൃക്കരിപ്പൂര്‍ വി ലാന്‍ഡിലേക്ക് വിനോദ യാത്ര നടത്തി. അവിടുത്തെ മാനേജ്‌മെന്റും സ്റ്റാഫും ക്യാമ്പംഗങ്ങള്‍ക്ക് ആവശ്യമായ സുരക്ഷയും പരിചരണവും ഉറപ്പു വരുത്തി.
സമാപന സമ്മേളനം ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ സലാം മൗലവി ഉദ്ഘാടനം ചെയ്തു. ജലീല്‍ കോയ, നിബ്രാസ് ഉസ്താദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹംസ ഉസ്താദ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ മത്സരവും വൈജ്ഞാനീക പ്രകടനങ്ങളും നാട്ടുകരുടെ പിന്തുണയും ക്യാമ്പിനെ മനോഹരമാക്കി.
സമൂഹത്തിന്റെ വ്യത്യസ്ത തലത്തിലുള്ള ധാരാളം പേരുടെ പിന്തുണ കൊണ്ടാണ്
ക്യാമ്പ് ഇത്രയും വിജയകരമായി തീര്‍ന്നത്. അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു.




